ഹഖാനി നേതാക്കളെപ്പറ്റി വിവരം നല്‍കുന്നവര്‍ക്കു പാരിതോഷികം
Friday, August 22, 2014 12:45 AM IST
വാഷിംഗ്ടണ്‍: പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹഖാനി ഭീകരഗ്രൂപ്പിന്റെ കമാന്‍ഡര്‍മാരെ പിടികൂടാന്‍ സഹായകമായ വിവരം നല്‍കുന്നവര്‍ക്ക് യുഎസ് മൂന്നുകോടി ഡോളര്‍ പാരിതോഷികം നല്‍കും. സ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് അറിയിച്ചതാണ് ഇക്കാര്യം.

ഹഖാനി ശൃംഖലയുടെ കമാന്‍ഡര്‍മാരായ അസീസ് ഹഖാനി, ഖലീല്‍ ഹഖാനി, യാഹ്യാ ഹഖാനി, അബ്ദുള്‍ റൌഫ് സക്കീര്‍ എന്നീ നാലുപേരുടെ അറസ്റിനു സഹായിക്കുന്നവര്‍ക്ക് രണ്ടുകോടി ഡോളറും ഗ്രൂപ്പു തലവന്‍ സിറാജുദ്ദീന്‍ ഹഖാനിയെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളറുമാണ് ഇനാം.


ഹഖാനി ഗ്രൂപ്പിന്റെ സ്ഥാപകന്‍ ജലാലുദ്ദീന്‍ ഹഖാനിയുടെ പുത്രനാണ് സിറാജുദ്ദീന്‍. അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിനു നേര്‍ക്കു നടത്തിയ ആക്രമണമുള്‍പ്പെടെ നിരവധി ചാവേര്‍ ആക്രമണങ്ങള്‍ക്ക് ഹഖാനി ഗ്രൂപ്പ് നേതൃത്വം നല്‍കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.