യുഎസ് പാക്കിസ്ഥാനില്‍ ഇടപെടുന്നു: ഇമ്രാന്‍
യുഎസ് പാക്കിസ്ഥാനില്‍ ഇടപെടുന്നു: ഇമ്രാന്‍
Friday, August 22, 2014 12:46 AM IST
ഇസ്ലാമാബാദ്: അമേരിക്ക പാക്കിസ്ഥാന്റെ ആഭ്യന്തകാര്യങ്ങളില്‍ ഇടപെടുകയാണെന്ന് തെഹ്റിക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ഖാന്‍ ആരോപിച്ചു. പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റ് ഉപരോധം നടത്തുന്ന പാര്‍ട്ടി അനുഭാവികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് പ്രധാനമന്ത്രി ഷരീഫെന്നും ഭരണഘടനാബാഹ്യ ശക്തികളെ അമേരിക്ക അംഗീകരിക്കില്ലെന്നുമുള്ള സ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ പ്രസ്താവനയാണ് ഇമ്രാനെ പ്രകോപിപ്പിച്ചത്.


ഷരീഫ് രാജിവയ്ക്കാതെ താന്‍ ജീവനോടെ ഇസ്ലാമാബാദില്‍നിന്നു പോകില്ലെന്ന് ഇമ്രാന്‍ ആവര്‍ത്തിച്ചു.

ഇതിനിടെ ഇമ്രാന്‍, വിവാദപുരോഹിതന്‍ തഹിറുള്‍ ക്വാദ്രി എന്നിവരുമായുള്ള സര്‍ക്കാരിന്റെ ചര്‍ച്ച പൊളിഞ്ഞു. ഉപരോധം നടത്തുന്നവര്‍ക്ക് എതിരേ ബലപ്രയോഗത്തിനില്ലെന്ന് സര്‍ക്കാരും വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.