ഐഎസ് തീവ്രവാദികള്‍ ഭീഷണിയെന്ന് അമേരിക്ക
Saturday, August 23, 2014 11:43 PM IST
വാഷിംഗ്ടണ്‍: ഇസ്ലാമിക് സ്റേറ്റ് ഓഫ് ഇറാക്ക് ആന്‍ഡ് സിറിയ തീവ്രവാദികളാണ് അമേരിക്ക സമീപനാളില്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് വാഷിംഗ്ടണ്‍ വിലയിരുത്തി. ഇറാക്കില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണം തീവ്രവാദികളെ ചിതറിച്ചെങ്കിലും അവര്‍ വീണ്ടും ഒന്നിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നു പ്രതിരോധ സെക്രട്ടറി ചക് ഹേഗല്‍ പറഞ്ഞു. ഐഎസ് തീവ്രവാദികളെ ഉന്മൂലനം ചെയ്യണമെങ്കില്‍ അവരുടെ സിറിയയിലെ കേന്ദ്രം തകര്‍ക്കണമെന്ന് ജനറല്‍ മാര്‍ട്ടിന്‍ ഡോംപ്സി വ്യക്തമാക്കി. എല്ലാ അമേരിക്കക്കാരെയും രക്തത്തില്‍ കുളിപ്പിക്കുമെന്ന് തീവ്രവാദികള്‍ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. അതിനു പിന്നാലെയാണ് ഐഎസ് ഭീകരര്‍ തങ്ങളുടെ തടവിലായിരുന്ന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ ജയിംസ് ഫോളിയെ കഴുത്തറുത്തു കൊന്നത്. നേരത്തേ ഫോളിയെയും മറ്റു തടവുകാരെയും രക്ഷിക്കാന്‍ അമേരിക്കന്‍ സൈന്യം നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.