ഷരീഫുമായി ചര്‍ച്ചയ്ക്കു സര്‍ദാരി ലാഹോറില്‍
Sunday, August 24, 2014 11:48 PM IST
ലാഹോര്‍: കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫുമായി ചര്‍ച്ച ചെയ്യാന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ലാഹോറില്‍ എത്തി. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) നേതാവായ സര്‍ദാരി പ്രധാനമന്ത്രി ഷരീഫിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ലാഹോറില്‍ എത്തിയത്. ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന്‍ തെഹ്റിക് ഐ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയും പാക്കിസ്ഥാന്‍ അവാമി തെഹ്റിക് (പിഎടി) പാര്‍ട്ടിയും നടത്തിവരുന്ന സര്‍ക്കാന്‍ വിരുദ്ധ പ്രക്ഷോഭത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്യും.


സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള പിടിഐ എംപിമാര്‍ രാജിവച്ചിരുന്നു. പൊതുതെരഞ്ഞെടുപ്പില്‍ ക്രമക്കേടുകാട്ടിയാണ് നവാസ് ഷരീഫ് അധികാരത്തില്‍വന്നതെന്നാണ് ഇമ്രാന്‍ ഖാന്റെയും സംഘത്തിന്റെയും ആക്ഷേപം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.