കുര്‍ദുകള്‍ക്ക് ഇറാന്‍ ആയുധം നല്‍കി
Wednesday, August 27, 2014 12:13 AM IST
അര്‍ബില്‍: ഐഎസ് ഭീകരരെ നേരിടുന്ന ഇറാക്കിലെ കുര്‍ദുകള്‍ക്ക് ഇറാനില്‍നിന്ന് ആയുധം ലഭിച്ചതായി കുര്‍ദിസ്ഥാന്‍ പ്രസിഡന്റ് മസൂദ് ബര്‍സാനി പത്രസമ്മേളനത്തില്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫും പങ്കെടുത്തു. ഇതിനിടെ ഇന്നലെ കിഴക്കന്‍ ബാഗ്ദാദിലെ ഷിയാമേഖലയില്‍ നടന്ന കാര്‍ബോംബ് ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 28 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.