പാക് പ്രധാനമന്ത്രി ഷരീഫ് സൈനിക മേധാവിയുമായി ചര്‍ച്ച നടത്തി
Wednesday, August 27, 2014 12:14 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ചു പ്രധാനമന്ത്രി നവാസ് ഷരീഫ് ഇന്നലെ സൈനികമേധാവി ജനറല്‍ റഹീല്‍ ഷരീഫുമായി ചര്‍ച്ച നടത്തി.

പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്റെയും വിവാദ പുരോഹിതന്‍ തഹിറുള്‍ ക്വാദ്രിയുടെയും നേതൃത്വത്തില്‍ ആരംഭിച്ച പാര്‍ലമെന്റ് ഉപരോധം തുടരുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകാട്ടിയാണു ഷരീഫ് അധികാരത്തിലെത്തിയതെന്നാണ് ഇരുനേതാക്കളുടെയും ആരോപണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.