ബ്രേക്കിംഗ് ബാഡിന് എമ്മി അവാര്‍ഡ്
ബ്രേക്കിംഗ് ബാഡിന് എമ്മി അവാര്‍ഡ്
Wednesday, August 27, 2014 12:15 AM IST
ലോസ്ആഞ്ചലസ്: ടിവി ഷോയ്ക്കുള്ള അറുപത്താറാമത് പ്രൈം ടൈം എമ്മി അവാര്‍ഡുകള്‍ നോക്കിയ തീയേറ്ററില്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു. മികച്ച ടിവി പരമ്പരയ്ക്കുള്ള അവാര്‍ഡിന് ബ്രേക്കിംഗ് ബാഡ് അര്‍ഹമായി. ഈ പരമ്പരയിലെ അഭിനയത്തിനു ബ്രിയന്‍ ക്രാന്‍സ്റന്‍(നല്ലനടന്‍), ആരണ്‍പോള്‍ (സഹനടന്‍), അന്നാഗുന്‍(സഹനടി) എന്നിവരും അവാര്‍ഡ് നേടി. മികച്ച കോമഡിപരമ്പരയ്ക്കുള്ള അവാര്‍ഡ് എബിസിയുടെ മോഡേണ്‍ ഫാമിലി കരസ്ഥമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.