അഫ്ഗാന്‍ ഇലക്ഷന്‍: അബ്ദുള്ള ഇടയുന്നു
Thursday, August 28, 2014 11:41 PM IST
കാബൂള്‍: യുഎന്നിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന വോട്ട് ഓഡിറ്റിംഗില്‍നിന്ന് നിരീക്ഷകരെ പിന്‍വലിച്ചതായി അഫ്ഗാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയും മുന്‍വിദേശകാര്യമന്ത്രിയുമായ അബ്ദുള്ള അറിയിച്ചു.

ജൂണ്‍ 14നു നടന്ന വോട്ടെടുപ്പില്‍ അബ്ദുള്ളയും എതിരാളിയും മുന്‍ ധനമന്ത്രിയുമായ ഘാനിയും വിജയം അവകാശപ്പെട്ടതിനെത്തുടര്‍ന്നാണ് ഓഡിറ്റിംഗിനു തീരുമാനിച്ചത്. മേയില്‍ നടന്ന ആദ്യവട്ടം വോട്ടെടുപ്പില്‍ അബ്ദുള്ള വിജയിച്ചെങ്കിലും നിര്‍ദിഷ്ട ഭൂരിപക്ഷമില്ലാത്തതിനാലാണു രണ്ടാംവട്ട വോട്ടെടുപ്പു വേണ്ടിവന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.