അമേരിക്കന്‍ ജിഹാദി സിറിയയില്‍ കൊല്ലപ്പെട്ടു
അമേരിക്കന്‍ ജിഹാദി സിറിയയില്‍ കൊല്ലപ്പെട്ടു
Thursday, August 28, 2014 11:41 PM IST
വാഷിംഗ്ടണ്‍: സിറിയയിലെ ഐഎസ് ഭീകരരോടൊപ്പം യുദ്ധം ചെയ്ത അമേരിക്കന്‍ ജിഹാദി ഡഗ്ളസ് മക്ആതര്‍ മക്കെയിന്‍(33) ഞായറാഴ്ച കൊല്ലപ്പെട്ടു. ആലപ്പോയി ലെ ചെക്ക്പോസ്റില്‍ മറ്റൊരു തീവ്രവാദി ഗ്രൂപ്പായ അല്‍ നുസ്റ ഫ്രണ്ടുമായുള്ള ഏറ്റുമുട്ടലിലാണ് മക്കെയിന്‍ കൊല്ലപ്പെട്ടത്. മക്കെയിന്റെ ഒപ്പമുണ്ടായിരുന്ന ആറ് ഐഎസ് ഭീകരരെ അല്‍ നുസ്റ ഭടന്മാര്‍ ശിരച്ഛേദം ചെയ്തു. ഇവരുടെ ഫോട്ടോകള്‍ ഫേസ്ബുക്കില്‍ കൊടുക്കുകയും ചെയ്തു. എന്നാല്‍ മക്്കെയിന്റെ പക്കല്‍ യുഎസ് പാസ്പോര്‍ട്ട് കണ്ടതിനാല്‍ ശിരച്ഛേദം ഒഴിവാക്കി.

യുഎസ് പൌരനായ മക്കെയിന്‍ സിറിയിയില്‍ കൊല്ലപ്പെട്ട വിവരം വൈറ്റ്ഹൌസ് വക്താവ് കെയ്റ്റിലിന്‍ ഹെയ്ഡന്‍ ചൊവ്വാഴ്ച സ്ഥിരീകരിച്ചു. മരണവിവരം അറിഞ്ഞതിനെത്തുടര്‍ന്ന് മക്കെയിന്റെ ബന്ധുക്കളുമായി തങ്ങള്‍ സമ്പര്‍ക്കം പുലര്‍ത്തിയെന്നു സ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് വക്താവ് ജാന്‍ പാസ്കി പറഞ്ഞു.

മിന്നസോട്ടാ സ്വദേശിയായ മക്്കെയിന്‍ തുര്‍ക്കിയില്‍ എത്തിയശേഷമാണ് ഇസ്ലാമിക് സ്റേറ്റ് ഭീകരരുടെ ഗ്രൂപ്പില്‍ ചേര്‍ന്നതെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. നിരവധി അമേരിക്കന്‍, ബ്രിട്ടീഷ് പൌരന്മാര്‍ ഐഎസ് ഭീകരഗ്രൂപ്പില്‍ ചേര്‍ന്ന് സിറിയയിലും ഇറാക്കിലും പോരാട്ടം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. ഈയിടെ അമേരിക്കയുടെ മാധ്യമ പ്രവര്‍ത്തകന്‍ ജെയിംസ് ഫോളിയെ കൊലപ്പെടുത്തിയത് ബ്രിട്ടീഷുകാരനായ ജിഹാദിയാണെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഫോളിയെ ഭീകരന്‍ ശിരച്ഛേദം നടത്തുകയും ഇതിന്റെ വീഡിയോ യുട്യൂബില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഐഎസ് ഭീകരര്‍ക്ക് എതിരേ സിറിയയില്‍ ആക്രമണത്തിന് യുഎസ് തയാറെടുപ്പു തുടങ്ങി. സിറിയയില്‍ നിരീക്ഷണപ്പറക്കല്‍ നടത്താന്‍ യുദ്ധവിമാനങ്ങളും പൈലറ്റില്ലാ വിമാനങ്ങളും ഉപയോഗിക്കുന്നതിനു പ്രസിഡന്റ് ഒബാമ ഉത്തരവിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.