റഷ്യയില്‍ മൂന്നു മക്ഡൊണാള്‍ഡ്സ് റസ്ററന്റുകള്‍ പൂട്ടി
Thursday, August 28, 2014 11:43 PM IST
മോസ്കോ: നിയമലംഘനം നടത്തിയെന്ന് ആരോപിച്ച് മോസ്കോയിലെ മൂന്നു മക്ഡൊണാള്‍ഡ്സ് റസ്ററന്റുകള്‍ താത്കാലികമായി അടയ്ക്കാന്‍ കോടതി ഉത്തരവിട്ടു. ഇതോടെ റഷ്യയില്‍ അടച്ചുപൂട്ടിയ മക്ഡൊണാള്‍ഡ് റസ്റേറന്റുകളുടെ എണ്ണം അഞ്ചായി.

യുക്രെയ്ന്‍ പ്രശ്നത്തില്‍ ഉപരോധം നേരിടുന്ന റഷ്യ ഇതിനു പ്രതികാരമായാണ് പാശ്ചാത്യ സ്ഥാപനങ്ങള്‍ക്ക് എതിരേ തിരിയുന്നതെന്ന് ആരോപിക്കപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.