യുക്രെയ്ന്‍: റഷ്യക്കെതിരേ നാറ്റോ
Saturday, August 30, 2014 11:25 PM IST
ബ്രസല്‍സ്: യുക്രെയ്നിലേക്ക് റഷ്യന്‍ സൈനികരെ അയച്ച മോസ്കോയുടെ നടപടിയെ നാറ്റോ കുറ്റപ്പെടുത്തി. യുക്രെയ്നിന്റെ പരമാധികാരം റഷ്യ ലംഘിച്ചെന്ന് സെക്രട്ടറി ജനറല്‍ റാസ്മുസെന്‍ പറഞ്ഞു.

ഇതിനിടെ യുക്രെയ്ന്‍ സേനയ്ക്ക് സുരക്ഷിതമായി ഒഴിഞ്ഞുപോകാന്‍ അവസരം നല്‍കണമെന്ന മോസ്കോയുടെ അഭ്യര്‍ഥന അംഗീകരിക്കുമെന്ന് കിഴക്കന്‍ യുക്രെയ്നിലെ വിഘടനവാദികള്‍ പറഞ്ഞു. കിഴക്കന്‍ യുക്രെയ്നിലെ പ്രതിസന്ധിക്കു കാരണം കീവ് ഭരണകൂടമാണെന്ന് പ്രസിഡന്റ് പുടിന്‍ ആരോപിച്ചു. ഡോണെട്സ്ക്, ലുഹാന്‍സ്ക് നഗരങ്ങളുടെ മേല്‍ യുക്രെയ്ന്‍ സേന ഏര്‍പ്പെടുത്തിയ ഉപരോധം രണ്ടാംലോകമഹായുദ്ധകാലത്ത് ലെനിന്‍ഗ്രാഡിനുമേല്‍ നാസികള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനു സമമാണെന്ന് അദ്ദേഹം പറഞ്ഞു. വിമതരുമായി ചര്‍ച്ചയ്ക്കു കീവ് തയാറാവണമെന്നും പുടിന്‍ നിര്‍ദേശിച്ചു.


അസോവ് തീരത്തെ മരിയുപോള്‍ തുറമുഖനഗരം പിടിക്കാന്‍ വിമതര്‍ പോരാട്ടം നടത്തുകയാണ്. യുക്രെയ്ന്‍ സൈന്യം ചെറുത്തുനില്പ് തുടരുകയാണ്.

ഇതിനിടെ റഷ്യക്ക് എതിരേ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ചര്‍ച്ച തുടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.