43 ഫിജിയന്‍ സൈനികരെ സിറിയന്‍ വിമതര്‍ ബന്ദികളാക്കി
Saturday, August 30, 2014 11:25 PM IST
ഡമാസ്കസ്: ഗോലാന്‍കുന്നുകളിലുള്ള യുഎന്‍ സമാധാനസേനയിലെ ഫിജി സ്വദേശികളായ 43സൈനികരെ സിറിയന്‍ വിമതര്‍ ബന്ദികളാക്കി. ഗോലാനിലെ ക്വനിട്രായിലെ ക്രോസിംഗില്‍ എത്തിയ വിമത ഭടന്മാരും ഇസ്രേലി സൈനികരും ഏറ്റുമുട്ടി.

വിമതര്‍ അവിടെയുണ്ടായിരുന്ന യുഎന്‍ സൈന്യത്തിലെ 43ഫിജിക്കാരെ പിടികൂടുകയും അവരെ നിരായുധരാക്കിയശേഷം ബന്ദികളാക്കുകയും ചെയ്തു.അല്‍നുസ്റ ഫ്രണ്ട് ഉള്‍പ്പെടെയുള്ള ഭീകര ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ട വിമതരാണ് ഫിജി സൈനികരെ ബന്ദികളാക്കിയത്.

ഇതേസമയം 75 ഫിലിപ്പീന്‍സൈനികര്‍ മറ്റു രണ്ടു കേന്ദ്രങ്ങളില്‍ വിമതരുമായി ഏറ്റുമുട്ടല്‍ തുടരുകയാണെന്നു റിപ്പോര്‍ട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.