മാര്‍പാപ്പയ്ക്ക് ഐഎസ് ഭീകരരുടെ ഭീഷണിയുണ്െടന്ന്
Saturday, August 30, 2014 11:25 PM IST
വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇസ്ലാമിക് സ്റേറ്റ് (ഐഎസ്) ഭീകരരുടെ ഭീഷണിയുണ്െടന്ന് ഇറ്റലിയിലെ ഇല്‍ ടെംപോ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഐഎസ് ഭീകരര്‍ യൂറോപ്പിനെയും തങ്ങളുടെ ആക്രമണപരിധിയില്‍ കൊണ്ടുവരാന്‍ പദ്ധതിയിടുകയാണ്. മാര്‍പാപ്പയ്ക്കും ഭീഷണിയുണ്െടന്ന് ഇസ്രേലി കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇറ്റലിയില്‍ സുരക്ഷ ശക്തമാക്കിയതായി ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി റായ് വെളിപ്പെടുത്തി. അതേസമയം ഇത്തരത്തില്‍ ഒരു ഭീഷണിയുമില്ലെന്നും വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും വത്തിക്കാന്‍ വക്താവ് ഫാ. ഫെഡറികോ ലൊംബാര്‍ഡി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.