ഷരീഫിനു വീണ്ടും ക്വാദ്രിയുടെ അന്ത്യശാസനം
Sunday, August 31, 2014 11:45 PM IST
ലാഹോര്‍: ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ രാജിവയ്ക്കണമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനു തഹിറുള്‍ ക്വാദ്രി വീണ്ടും അന്ത്യശാസനം നല്കി. ഷരീഫിന്റെ രാജി ആവശ്യപ്പെട്ട് ഓഗസ്റ് 14ന് ആരംഭിച്ച അനിശ്ചിതകാല പ്രക്ഷോഭത്തിനിടെ ക്വാദ്രി പലതവണ അന്ത്യശാസനം നല്കിയിരുന്നു. അതിനിടെ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐയുടെ വൈസ് ചെയര്‍മാന്‍ ഷാഹ് മെഹമ്മൂദ് ഖുറേഷി ക്വാദ്രിയുമായി കൂടിക്കാഴ്ച നടത്തി.

അതേസമയം, രാജിവയ്ക്കില്ലെന്ന് ഷരീഫ് വീണ്ടും വ്യക്തമാക്കി. കുറച്ചുനാളുകള്‍ മാത്രം നീളുന്ന പ്രക്ഷോഭമാണിത്. ഒരു ചെറിയ വിഭാഗം ആളുകളേ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നുള്ളൂ എന്നും ഷരീഫ് പറഞ്ഞു. തെരഞ്ഞെടുപ്പു പരിഷ്കരണവുമായി ബന്ധപ്പെട്ട് എല്ലാ ആവശ്യങ്ങളും പരിഗണിക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ഇമ്രാന്‍ഖാനെയും ക്വാദ്രിയെയും അനുനയിപ്പിക്കാന്‍ പട്ടാളം ശ്രമിക്കുന്നുണ്െടന്നും സൂചനയുണ്ട്. ഇരുവരും സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.