ചാവേര്‍ ആക്രമണം: അഫ്ഗാനില്‍ ആറു പേര്‍ കൊല്ലപ്പെട്ടു
Sunday, August 31, 2014 11:46 PM IST
ജലാലാബാദ്: അഫ്ഗാനിസ്ഥാന്‍ ഇന്റലിജന്‍സ് കേന്ദ്രത്തിനുനേരെ ആയുധ ധാരിയായ താലിബാന്‍ കാരന്‍ നടത്തിയ കാര്‍ ബോംബ് ആക്രമണത്തിലും വെടിവയ്പിലുമായി ആറു പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്കു പരിക്കേറ്റു. ബോംബ് സ്ഫോടനത്തിനു പിന്നാലെ താലിബാന്‍കാരനും അഫ്ഗാന്‍ സൈനികരും തമ്മില്‍ നീണ്ട വെടിവയ്പുണ്ടായി. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലെ ഇന്റലിജന്‍സ് കേന്ദ്രത്തിനു സമീപമായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.