ബ്രദര്‍ഹുഡ് തലവന്‍ മുഹമ്മദ് ബാദിക്ക് ആജീവാനന്ത തടവ്
Sunday, August 31, 2014 11:47 PM IST
കെയ്റോ: മുസ്ലിം ബ്രദര്‍ഹുഡ് തലവന്‍ മുഹമ്മദ് ബാദിക്ക് ആജീവാനന്ത തടവു ശിക്ഷ നല്കാന്‍ ഈജിപ്ഷ്യന്‍ കോടിതി ഉത്തരവ്. ബാദിക്കൊപ്പം ഏഴുപേരെക്കൂടി ആജീവാനന്ത തടവിനു വിധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഗിസയിലെ മുസ്ലിം പള്ളിക്കു സമീപമുണ്ടായ ലഹളയില്‍ ഒമ്പതു പേര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ലഹളയ്ക്കു പ്രേരണ നല്കിയതിനും കൊലക്കുറ്റമാരോപിച്ചുമാണ് ബാദിക്കെതിരായ കോടതി വിധി.

രാജ്യത്ത് കലാപം സൃഷ്ടിച്ചെന്ന പേരില്‍ നേരത്തേ ബാദിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചിരുന്നു. എന്നാല്‍, മുസ്ലിം ബ്രദര്‍ഹുഡിന്റെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് വിധി നടപ്പായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.