സിറിയന്‍ ഡ്രോണ്‍ വെടിവച്ചിട്ടതായി ഇസ്രയേല്‍
Monday, September 1, 2014 11:08 PM IST
ഗാലോണ്‍: സിറിയയില്‍നിന്ന് ഇസ്രയേലിന്റെ വ്യോമമേഖലയിലൂടെ പറന്ന ഡ്രോണ്‍ വിമാനം ഇസ്രേലി സൈന്യം വെടിവച്ചിട്ടു. പൈലറ്റില്ലാ വിമാനം ആരാണു നിയന്ത്രിക്കുന്നതെന്നോ എന്താണു ലക്ഷ്യമെന്നോ വ്യക്തമായില്ലെന്ന് ഇസ്രേലി സൈന്യം അറിയിച്ചു. സിറിയന്‍ അതിര്‍ത്തി പ്രദേശത്തെ പ്രതിരോധ മിസൈലുകള്‍ വിന്യസിച്ചിട്ടുള്ള പ്രദേശത്തുകൂടിയാണ് ഡ്രോണ്‍ പറന്നിരുന്നത്. സിറിയയില്‍ പേരാട്ടം നടത്തുന്ന വിമതരാണു ഇതിനു പിന്നിലെന്ന് ഇസ്രയേല്‍ സംശയിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.