ഐസ്ലാന്‍ഡില്‍ അഗ്നിപര്‍വത സ്ഫോടനം
Monday, September 1, 2014 11:08 PM IST
സ്റോക്ഹോം: ഐസ്ലാന്‍ഡിലെ ബര്‍ഡര്‍ബുംഗ അഗ്നിപര്‍വതം സജീവമായതിനെത്തുടര്‍ന്നു ഈ ഭാഗത്തുകൂടിയുള്ള വ്യോമഗതാഗതത്തിനു അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ സജീവമായ അഗ്നിപര്‍വതങ്ങളുള്ള ഐസ്ലാന്‍ഡ് മേഖലയില്‍ അഗ്നിപര്‍വത സ്ഫോടനവും ഭൂകമ്പവും സാധാരണമാണ്. വ്യോമഗതാഗതം ഏറ്റവും അപകടകരമായ മേഖലയായി ഐസ്ലാന്‍ഡിനു മുകളിലുള്ള പ്രദേശത്തെ കാലാവസ്ഥാ നിരീക്ഷകര്‍ പ്രഖ്യാപിച്ചു. അഗ്നിപര്‍വത്തില്‍നിന്നു പുകയും ചാരവും അന്തരീക്ഷത്തിലേക്ക് വമിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.