അമ്മയെ ആവശ്യമുണ്ട്; പ്രതിഫലം 98 ലക്ഷം!
Tuesday, September 2, 2014 10:34 PM IST
ബെയ്ജിംഗ്: വീട്, സ്ഥലം, വസ്ത്രം, വാഹനം, വിവാഹം... ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലഭിക്കാത്തതായി ഒന്നുമില്ല. എന്തിനും ഏതിനും ഇന്റര്‍നെറ്റില്‍ തെരയുന്നവരുടെയിടയില്‍ അമ്മയെ ആവശ്യമുണ്െടന്ന് അറിയിച്ച് ചൈനീസ് യുവാവ് ഓണ്‍ലൈനില്‍ പരസ്യം നല്കി-'മുപ്പതുകാരനായ യുവാവിന് അനുയോജ്യയായ അമ്മയെ തേടുന്നു. പ്രായപരിധി 57 വയസ്, മികച്ച വിദ്യാഭ്യാസം ആവശ്യം. പ്രതിഫലം 1,62,000 അമേരിക്കന്‍ ഡോളര്‍' (ഏകദേശം 98 ലക്ഷം രൂപ)!

സിച്വാന്‍ പ്രവിശ്യയിലെ ഗ്വാങ്ഹാനിലെ യുവാവാണ് അമ്മയെ ആവശ്യമുണ്െടന്നു പരസ്യം നല്കിയത്. മുഖം വ്യക്തമാകാത്ത രീതിയില്‍ സ്വന്തം ചിത്രവും നല്കിയിട്ടുണ്ട്, ഒപ്പം മൊബൈല്‍ നമ്പറും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.