ട്രിപ്പോളി വിമതരുടെ നിയന്ത്രണത്തില്‍
Tuesday, September 2, 2014 10:35 PM IST
കെയ്റോ: ട്രിപ്പോളിയിലെ മന്ത്രിമന്ദിരങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും വിമതരുടെ നിയന്ത്രണത്തിലാണെന്ന് ലിബിയന്‍ സര്‍ക്കാര്‍ അറിയിച്ചു. വിമതര്‍ നടത്തിയ മുന്നേറ്റത്തെത്തുടര്‍ന്ന് ട്രിപ്പോളിയിലെ ജനപ്രതിനിധികളുള്‍പ്പെടെയുള്ളവര്‍ നേരത്തേ കിഴക്കന്‍ പട്ടണമായ തൊബ്റൂക്കിലേക്ക് മാറിയിരുന്നു. വടക്കന്‍ മേഖലയിലെ മിസ്റാതയില്‍ നിന്നുള്ള വിമതരാണ് ട്രിപ്പോളിയില്‍ കടന്നുകയറിയിരിക്കുന്നത്. ട്രിപ്പോളിയിലെ യുഎസ് എംബസിയും വിമതര്‍ കൈയ്യടക്കി. എംബസിയിലുള്ള ജീവനക്കാരെ അമേരിക്ക നേരത്തേ സുരക്ഷാകേന്ദ്രത്തിലേക്കു മാറ്റിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.