പാരീസില്‍ ഫ്ളാറ്റില്‍ സ്ഫോടനം; ഏഴു മരണം
Tuesday, September 2, 2014 12:06 AM IST
പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസ് നഗരത്തിലെ ഫ്ളാറ്റിലുണ്ടായ സ്ഫോടനത്തില്‍ ഏഴു പേര്‍ മരിച്ചു. നഗരത്തിലെ റോസ്നി-സൂ-ബ്വാ മേഖലയിലെ നാലു നില ഫ്ളാറ്റിലാണ് സ്ഫോടനമുണ്ടായത്. 11 പേര്‍ക്കു പരിക്കേറ്റു. മരിച്ചവരില്‍ അമ്മയും രണ്ടു പിഞ്ചു കുട്ടികളുമുള്‍പ്പെടുന്നു. ഞായറാഴ്ച പ്രാദേശികസമയം രാവിലെ ഏഴിനാണ് സ്ഫോടനമുണ്ടായത്. ഗ്യാസ് കേബിളിലുണ്ടായ ചോര്‍ച്ചയാണു സ്ഫോടനകാരണമെന്നാണു നിഗമനം. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഫ്ളാറ്റ് പൂര്‍ണമായും തകര്‍ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.