ആക്രമണം: ഈജിപ്തില്‍ 11 സുരക്ഷാസൈനികര്‍ കൊല്ലപ്പെട്ടു
Wednesday, September 3, 2014 11:03 PM IST
കയ്റോ: ഈജിപ്തിലെ സുരക്ഷാസേനയ്ക്കുനേരേ നടന്ന ആക്രമണത്തില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടു. സിനായി ഉപദ്വീപിലാണ് ആക്രമണമെന്നു സുരക്ഷാ-മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.

റോഡ്വക്കിലുണ്ടായ ബോംബ് സ്ഫോടനത്തിലാണു രണ്ടുപേര്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചവരെ അക്രമികള്‍ വെടിവച്ചുകൊല്ലുകയായിരുന്നു.

മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച സൈനികതലവന്‍ അബ്ദുള്‍ ഫെ ത്ത അല്‍ സിസിയുടെ അനുയായികളാണ് ആക്രമണത്തിനു പിന്നില്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.