തടവിലായിരുന്ന യുഎസ് മാധ്യമപ്രവര്‍ത്തകനെ ഐഎസ് വധിച്ചു
തടവിലായിരുന്ന യുഎസ് മാധ്യമപ്രവര്‍ത്തകനെ ഐഎസ് വധിച്ചു
Wednesday, September 3, 2014 1:13 AM IST
ബാഗ്ദാദ്: തടവിലായിരുന്ന യു.എസ് മാധ്യമപ്രവര്‍ത്തകന്‍ സ്റീവന്‍ സോട്ലോഫിനെ ഇറാഖിലെ തീവ്രവാദ സംഘടനയായ ഐഎസ് വധിച്ചു. മകനെ വെറുതെ വിടണമെന്ന അമ്മയുടെ അഭ്യര്‍ഥന പുറത്തുവന്നതിന് ദിവസങ്ങള്‍ക്കുള്ളിലാണ് സോട്ലോഫിനെ വധിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ് മുതല്‍ ഐഎസിന്റെ തടവിലായിരുന്നു സോട്ലോഫ്.

ഐഎസ് വെബ്സൈറ്റിലൂടെ സൈനികനെ വധിക്കുന്നതിന്റെ ദൃശ്യം പുറത്തുവിടുകയായിരുന്നു. തടവിലുള്ള ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനെ കൊല്ലുമെന്നും പുറത്തുവിട്ട വീഡിയോയില്‍ ഐഎസ് ഭീഷണിപ്പെടുത്തുന്നുണ്ട്.


യുഎസ് മാധ്യമപ്രവര്‍ത്തകനായ ജയിംസ് ഫോളിയെ രണ്ടാഴ്ച മുമ്പാണ് ഐഎസ് വധിച്ചത്. ഇറാഖില്‍ യു.എസ് നടത്തുന്ന ബോംബാക്രമണത്തിന് പ്രതികാരമായാണ് തങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ വധിക്കുന്നതെന്ന് അന്ന് പുറത്തുവിട്ട വീഡിയോയില്‍ ഐഎസ് പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.