ഫ്രാന്‍സിസ് മാര്‍പാപ്പ സമൂഹവിവാഹം ആശീര്‍വദിച്ചു
Monday, September 15, 2014 11:50 PM IST
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ ഇരുപതു ദമ്പതികളുടെ വിവാഹം ആശീര്‍വദിച്ചു. വിവാഹശുശ്രൂഷാച്ചടങ്ങില്‍ ഓരോ ദമ്പതിമാരുടെയും അടുത്തെത്തിയ മാര്‍പാപ്പ അവര്‍ക്കു വിവാഹപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാര്‍പാപ്പ ഇന്നലെ വിവാഹം ആശീര്‍വദിച്ച ദമ്പതിമാരില്‍ ഒരുമിച്ചു ജീവിച്ചുവന്നവരും കുട്ടികളുള്ളവരുമുണ്ട്. ശരീയായ രീതിയില്‍ വിവാഹം കഴിക്കാത്തവരെയും സഭാജീവിത ത്തിലേക്ക് തിരികൊണ്ടുവരിക യെന്ന ലക്ഷ്യം ഇതിനു പിന്നിലുണ്െടന്ന് വത്തിക്കാന്‍ റേഡിയോ അറിയിച്ചു.


അടുത്തമാസം അഞ്ചു മുതല്‍ 19 വരെ റോമില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡില്‍ വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളെപ്പറ്റി ചര്‍ച്ചയുണ്ടാകുമെന്നാണു കരുതുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.