അമേരിക്കന്‍ പൌരന് ഉത്തരകൊറിയയില്‍ ആറു വര്‍ഷം കഠിനതടവ്
Monday, September 15, 2014 11:50 PM IST
സീയൂള്‍: അമേരിക്കന്‍ പൌരനെ ഉത്തരകൊറിയ ആറുവര്‍ഷം കഠിന തടവിനു ശിക്ഷിച്ചു. കാലിഫോര്‍ണിയ സ്വദേശിയായ മാത്യു ടോഡ് മില്ലറെയാണു പ്രതികാര നടപടിയെന്നോണം ശിക്ഷിച്ചത്. ടൂറിസ്റ് വീസയില്‍ എത്തിയ ഇയാള്‍ ഉത്തരകൊറിയന്‍ ഭരണകൂടത്തോട് അഭയം ചോദിച്ചിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, അമേരിക്കയോടുള്ള പ്രതികാര നടപടിയായാണ് ഇയാളെ അറസ്റ് ചെയ്തതെന്നു പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നു. മില്ലറുടെ സുഹൃത്ത് ജെഫ്റി ഹൌളിനെ (56) എന്നു വിചാരണ ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.