പാക് പ്രളയം: മരണം 312 ആയി
Tuesday, September 16, 2014 11:23 PM IST
ഇസ്്ലാമാബാദ്: ഈയിടെയുണ്ടായ പ്രളയത്തില്‍ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 312 ആയെന്ന് അധികൃതര്‍ അറിയിച്ചു. 20 ലക്ഷം പേര്‍ ദുരിതത്തിലായി. പാക് പഞ്ചാബ് പ്രവിശ്യയിലാണ് ഏറെ കെടുതികളുണ്ടായത്.

ഇവിടെ മാത്രം 232 പേര്‍ക്കു ജീവഹാനി നേരിട്ടു.15ലക്ഷം ഏക്കറിലെ കൃഷി നശിച്ചു. മുള്‍ട്ടാന്‍, മുസാഫര്‍ഗഡ് മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഈ മാസം മൂന്നുമുതല്‍ തുടര്‍ച്ചയായി പെയ്ത മഴയാണ് പ്രളയത്തിനു കാരണം.

ചെനാബ് നദിയിലെ ലാക്പാല്‍ അണക്കെട്ടു തകര്‍ന്ന് നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിലായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.