അമേരിക്കയ്ക്കെതിരേ പോരാട്ട ആഹ്വാനവുമായി അല്‍ക്വയ്ദ
Wednesday, September 17, 2014 11:16 PM IST
കാബൂള്‍: പൊതു ശത്രുവായ അമേരിക്കയ്ക്കെതിരേ പോരാട്ടത്തിന് ആഹ്വാനം ചെയ്ത് തീവ്രവാദ സംഘടനയായ അല്‍ക്വയ്ദ ലഘുലേഖ ഇറക്കി. അല്‍ക്വയ്ദയുടെ പോഷക സംഘടനകളായ അല്‍ക്വയ്ദ ഇന്‍ ദ ഇസ്ലാമിക് മഹ്റബിനോടും അല്‍ക്വയ്ദ ഇന്‍ ദ അറേബ്യന്‍ ഉപദ്വീപിനെയും ഒത്തൊരുമിച്ച് അമേരിക്കയ്ക്കെതിരേ അണിനിരക്കാനാണ് സര്‍ക്കുലറില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഒരിക്കല്‍ അല്‍ക്വയ്ദയുടെ ഭാഗമായിരുന്ന ഐഎസിനെതിരേ അമേരിക്ക ആക്രമണം ആരംഭിച്ചതിനു പിന്നാലെയാണ് ലഘുലേഖ പുറപ്പെടുവിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.