വിമാനം വൈകി; യാത്രക്കാര്‍ റഹ്മാന്‍ മാലിക്കിനെയും സംഘത്തെയും തടഞ്ഞു
Wednesday, September 17, 2014 11:17 PM IST
കറാച്ചി: വിമാനം പുറപ്പെടാന്‍ താമസിച്ചതിനു കാരണക്കാരായ മുന്‍ പാക് മന്ത്രി റഹ്മാന്‍ മാലിക്കിനെയും പിഎംഎല്‍-എന്‍ ദേശീയ നേതാവ് രമേഷ് കുമാറിനെയും യാത്രക്കാര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. റഹ്മാന്‍ മാലിക്കും രമേഷും എത്താന്‍ താമസിച്ചതിനാല്‍ കറാച്ചിയില്‍നിന്ന് ഇസ്ലാമാബാദിലേക്കു പുറപ്പെടേണ്ട പിഐഎ (പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്) വിമാനം രണ്ടു മണിക്കൂറോളം വൈകി. ഇതില്‍ കോപാകുലരായ യാത്രക്കാര്‍ മാലിക് എത്തിയപ്പോള്‍ തടഞ്ഞു നിര്‍ത്തി. താങ്കള്‍ കാരണമാണ് 250ഓളം യാത്രക്കാര്‍ക്ക് അസൌകര്യമുണ്ടായത്. യാത്രക്കാരോട് മാപ്പപേക്ഷിക്കണം. തുടങ്ങിയ അഭ്യര്‍ഥനകളുമായി യാത്രക്കാര്‍ മാലിക്കിന്റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു. ബോര്‍ഡിംഗില്‍ തടഞ്ഞുവയ്ക്കപ്പെട്ട റഹ്മാന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ സൈറ്റുകളില്‍ വൈറലായി.


അതേസമയം, വിമാനം സാങ്കേതിക തകരാര്‍മൂലമാണ് വൈകിയതെന്ന വിശദീകരണവുമായി പിഐഎ വക്താവ് മഷ്ഹൂദ് തജ്വര്‍ രംഗത്തെത്തി. വിഐപികള്‍ക്ക് പിഐഎ പ്രത്യേക പരിഗണന നല്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.