ജോസഫ് വാസിന്റെ നാമകരണം ജനുവരിയില്‍
ജോസഫ് വാസിന്റെ നാമകരണം ജനുവരിയില്‍
Friday, September 19, 2014 11:24 PM IST
കൊളംബോ: ശ്രീലങ്കയിലെ ഇന്ത്യന്‍ മിഷണറിയായിരുന്ന വാഴ്ത്തപ്പെട്ട ജോസഫ് വാസിനെ വിശുദ്ധനായി നാമകര ണം ചെയ്യുന്നതിനുള്ള തീരുമാനത്തിനു ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകാ രം നല്‍കി.

ജനുവരിയില്‍ മാര്‍പാപ്പ നടത്തുന്ന ശ്രീലങ്കന്‍ സന്ദര്‍ശനത്തില്‍ നാമകര ണം നടക്കുമെന്നു കൊളംബോ അതിരൂപത പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതോടെ 17-ാം നൂറ്റാണ്ടിലെ മിഷണറിയായിരുന്ന ജോസഫ് വാസ് ശ്രീലങ്കയുടെ പ്രഥമ വിശുദ്ധനാകും.

അന്നത്തെ സിലോണിലെ (ഇന്നത്തെ ശ്രീലങ്ക) അപ്പോസ്തലനായി അറിയപ്പെടുന്ന ഫാ.ജോസഫ് വാസ് 1651 ഏപ്രില്‍ 21 നു ഗോവയിലാണു ജനിച്ചത്. 1676 ല്‍ വൈദികനായി. കാല്‍നടയായി സഞ്ചരിച്ച് ഇന്ത്യയില്‍ സുവിശേഷം പ്രസംഗിച്ചു. 1680ല്‍ ശ്രീലങ്കയിലെത്തി മിഷണറി പ്രവര്‍ത്തനം തുടര്‍ന്നു. ഡച്ചുകാരുടെ ഭരണത്തിലായിരുന്ന സിലോണില്‍ അക്കാലത്ത് രൂക്ഷമായ മതപീഡനമാണ് അരങ്ങേറിയിരുന്നത്. ഒറേറ്ററി സന്യാസ സഭയുടെ സ്ഥാപകനാണ്. 1711 ജനുവരി 17 ന് കാന്‍ഡിയില്‍ അന്തരിച്ചു. 1996 ജൂലൈ ആറിനു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദഹ ത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.