റിച്ചാര്‍ഡ് രാഹുല്‍ വര്‍മ ഇന്ത്യയിലെ യുഎസ് അംബാസഡര്‍
റിച്ചാര്‍ഡ് രാഹുല്‍ വര്‍മ ഇന്ത്യയിലെ യുഎസ് അംബാസഡര്‍
Saturday, September 20, 2014 11:35 PM IST
വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജനായ റിച്ചാര്‍ഡ് രാഹുല്‍ വര്‍മയെ ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറായി ഒബാമ ഭരണകൂടം നിര്‍ദേശിച്ചു. നിരവധി ഉന്നത ഉദ്യോഗസ്ഥരുടെ നിയമനത്തോടൊപ്പമാണ് 45 കാരനായ റിച്ചാര്‍ഡ് രാഹുല്‍ വര്‍മയെ ഡല്‍ഹിയില്‍ നിയമിക്കുന്ന കാര്യം പ്രസിഡന്റ് ഒബാമ പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനു മുമ്പ് ഇന്ത്യന്‍ വംശജനെത്തെന്നെ അമേരിക്കയുടെ പ്രതിനിധിയായി ഡല്‍ഹിയിലേക്ക് അയച്ചതും ശ്രദ്ധേയമായി. അമേരിക്കന്‍ സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ ഡല്‍ഹിയിലെ ഏറ്റവും ഉയര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥനായി മുമ്പ് യുഎസ് സ്റേറ്റ് ലെജിസ്ളേറ്റീവ് വിഭാഗത്തിലെ അസിസ്റന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള വര്‍മ നിയമിക്കപ്പെടും. നാന്‍സി പവല്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ യുഎസ് അംബാസഡര്‍ പദവി ഏറെക്കാലമായി ഒഴിഞ്ഞുകിടക്കുകയായിരുന്നു. നയതന്ത്രപ്രതിനിധികളുടെ അധികാരം സംബന്ധിച്ച ഏറെ വിവാദങ്ങള്‍ നാന്‍സി പവലിന്റെ കാലത്ത് ഉണ്ടായിരുന്നു. കാത്ലീന്‍ സ്റീഫനാണ് ഇപ്പോള്‍ ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയുടെ അധികച്ചുമതല.


പ്രസിഡന്റ് ഒബാമ, മുന്‍ വിദേശകാര്യസെക്രട്ടറി ഹില്ലരി ക്ളിന്റണ്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് റിച്ചാര്‍ഡ് വര്‍മ. ഇപ്പോള്‍ സ്വകാര്യകമ്പനിയില്‍ ഉന്നതപദവിയില്‍ ജോലി ചെയ്യുകയാണ്. 2007 മുതല്‍ 2009 വരെയാണ് ലെജിസ്ളേറ്റീവ് വകുപ്പില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.