മകളെയും ആറു കൊച്ചുമക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി
Saturday, September 20, 2014 11:35 PM IST
താമ്പ: അമേരിക്കയിലെ ഫ്ളോറിഡയില്‍ 51 കാരന്‍ മകളെയും ആറു കൊച്ചുമക്കളെയും വെടിവച്ചുകൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ഡോണ്‍ സ്പിരിറ്റ് എന്നയാളാണു കൂട്ടക്കൊലയ്ക്കുശേഷം ജീവനൊടുക്കിയതെന്നു പോലീസ് അറിയിച്ചു.

കൊലപാതകം നടത്തിയവിവരം അത്യാഹിതവിഭാഗത്തില്‍ വിളിച്ചറിയിച്ചശേഷമാണ് ഇയാള്‍ ജീവനൊടുക്കിയത്. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് വീട്ടിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്െടത്തിയത്. മൂന്നു മാസം മുതല്‍ 10 വയസുവരെ പ്രായമുള്ള ആറു കുട്ടികളെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഇവരുടെ അമ്മ 28 കാരിയായ സാറ സ്പിരിറ്റും കൊല്ലപ്പെട്ടു.


മരിച്ചവരില്‍ മൂന്നുപേര്‍ ആണ്‍കുട്ടികളാണ്. ന്യൂജഴ്സിക്കാരനായ ഡോണ്‍ സ്പിരിറ്റ്, മയക്കുമരുന്ന് ഉപയോഗം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ്. 2001 ല്‍ എട്ടുവയസുള്ള മകനെയും വെടിവച്ചുകൊന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.