കാഷ്മീരിനെ ഇന്ത്യയില്‍നിന്നു വേര്‍പ്പെടുത്തും: ബിലാവല്‍
കാഷ്മീരിനെ ഇന്ത്യയില്‍നിന്നു വേര്‍പ്പെടുത്തും: ബിലാവല്‍
Sunday, September 21, 2014 11:47 PM IST
ഇസ്ലാമാബാദ്: കാഷ്മീരിലെ ഇന്ത്യയില്‍ നിന്നു വേര്‍പെടുത്തുമെന്നു പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ യുവനേതാവ് ബിലാവല്‍ ഭൂട്ടോ.

പഞ്ചാബിലെ മുള്‍ട്ടാനില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമ്പോഴാണു മുന്‍പ്രധാനമന്ത്രി അന്തരിച്ച ബേനസിര്‍ ഭൂട്ടോയുടെ മകനായ ബിലാവലിന്റെ വിവാദപ്രസ്താവന.

മറ്റു പ്രവിശ്യകള്‍ പോലെ കാഷ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാണ്. അതിനാല്‍ ഒരിഞ്ചുപോലും ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും യുവനേതാവ് പറഞ്ഞു. മുന്‍ പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി, രാജാ പര്‍വേഷ് അഷറഫ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബിലാവല്‍ ഇങ്ങനെ പറഞ്ഞത്. 2018 ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുകയാണു ബിലാവല്‍. അതിനുമുമ്പു പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതൃത്വവും ബിലാവല്‍ ഏറ്റെടുക്കുമെന്നു കരുതുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.