ഐഎസ്ഐക്കു പുതിയ തലവന്‍
ഐഎസ്ഐക്കു  പുതിയ തലവന്‍
Tuesday, September 23, 2014 11:30 PM IST
ഇസ്ലാമാബാദ്: പാക് ചാരസംഘടന ഐഎസ്ഐയുടെ മേധാവിയായി ലഫ്. ജനറല്‍ റിസ്വാന്‍ അക്തറെ നിയമിച്ചു. കരസേനാ മേധാവി ജനറല്‍ റഹീല്‍ ഷരീഫിന്റെ വിശ്വസ്തനാണ് ഇദ്ദേഹം. പാക്കിസ്ഥാന്‍ രാഷ്ട്രീയപ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സൈന്യത്തില്‍ നടത്തിയ അഴിച്ചുപണിയിലൂടെ ജനറല്‍ ഷരീഫിന് പട്ടാളത്തി നുമേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ലഭിച്ചിട്ടുണ്ട്. മേജര്‍ ജനറല്‍ റിസ്വാന്‍ അക്തര്‍, ഹിലാല്‍ ഹുസൈന്‍, ഗ്യായുര്‍ മഹമ്മൂദ്, നിസാര്‍ ഭട്ട്, നവീദ് മുഖ്താര്‍, ഹിദായത് ഉര്‍-റഹ്മാന്‍ എന്നിവര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചതായി ഐഎസ്ആര്‍പി മേജര്‍ അസിം ബജ്മ ട്വീറ്റ് ചെയ്തു. നിലവിലെ ഐഎസ്ഐ മേധാവി സഹിറുള്‍ ഇസ്്ലാം ഈ മാസം വിരമിക്കും. ഒക്ടോബര്‍ ഒന്നിന് അക്തര്‍ സ്ഥാനമേല്‍ക്കും.


ക്വറ്റ കമാന്‍ഡ് ആന്‍ഡ് സ്റാഫ് കോളജ്, അമേരിക്കയിലെ നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്സിറ്റി ആന്‍ഡ് ആര്‍മി വാര്‍ കോളജ് എന്നിവിടങ്ങളില്‍നിന്നു വിദ്യാഭ്യാസം നേടിയ അക്തറിനു ഭീകരവിരുദ്ധപോരാട്ടത്തില്‍ വിദഗ്ധപരിശീലനം ലഭിച്ചിട്ടുണ്ട്. ഗോത്രമേഖലയിലും കറാച്ചിയിലും ആഭ്യന്തരസുരക്ഷാ കാര്യത്തില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സൈന്യത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നു പാക് പ്രധാനമന്ത്രിയാണ് ഐഎസ്ഐ മേധാവിയെ നിയമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.