സിന്‍ജിയാംഗില്‍ സ്ഫോടനപരമ്പര; രണ്ടു മരണം
Tuesday, September 23, 2014 12:11 AM IST
ബെയ്ജിംഗ്: ചൈനയിലെ വടക്കന്‍ പ്രവിശ്യയായ സിന്‍ജിയാംഗില്‍ സ്ഫോടനപരമ്പരയില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു. പാക്കിസ്ഥാനില്‍നിന്നോ അഫ്ഗാനിസ്ഥാനില്‍നിന്നോ നുഴഞ്ഞുകയറിയ ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നു പ്രാദേശിക ഭരണകൂടം സംശയിക്കുന്നു. ഉയ്ഗര്‍ തീവ്രവാദികളുടെ കേന്ദ്രമായ സിന്‍ജിയാംഗില്‍ കഴിഞ്ഞവര്‍ഷമുണ്ടായ കലാപത്തില്‍ 200 പേര്‍ കൊല്ലപ്പെട്ടിരുന്നു.


ഇതിനിടെ, സിന്‍ജിയാംഗില്‍നിന്നുള്ള ചൈനീസ് ഭീകരര്‍ക്ക് ഇസ്ലാമിക് സ്റേറ്റില്‍നിന്നു പരിശീലനം ലഭിച്ചതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സ്വതന്ത്ര കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ വാദികളായ ഉയ്ഗര്‍ ഭീകരര്‍ സിന്‍ജിയാംഗില്‍ ചൈനീസ് ഭരണകൂടത്തിനെതിരേ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.