ഓര്‍ക്കുട്ട് വിട ചൊല്ലി
Wednesday, October 1, 2014 12:26 AM IST
ലണ്ടന്‍:ഗൂഗിളിന്റെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഓര്‍ക്കുട്ടിന് ഇന്നലെ തിരശീല വീണു. വിരമിക്കല്‍തീയതി കമ്പനി ജൂണ്‍ 30നു പ്രഖ്യാപിച്ചിരുന്നതിനാല്‍ ഇന്നലെവരെ ഓര്‍ക്കുട്ടില്‍ നല്ല തിരക്കായിരുന്നു. ഗുഡ്ബൈ പറയാനും ഓര്‍ക്കുട്ടിലെ പഴയകാല ഫോട്ടോകളും പോസ്റുകളും സേവ് ചെയ്യാനുമായിരുന്നു ഇത്.

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ക്കു മാതൃകയാവുകയും പിന്നീടു കാലത്തിന്റെ കുത്തൊഴുക്കില്‍ ഫേസ്ബുക്കിനും വാട്സ് ആപ്പിനുമൊപ്പം പിടിച്ചുനില്ക്കാനാകാതെയുമാണ് ഓര്‍ക്കുട്ട് സെപ്റ്റംബര്‍ 30ന് അന്ത്യശ്വാസം വലിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.