ഇന്ത്യന്‍ വംശജന്‍ പോര്‍ച്ചുഗലില്‍ പ്രധാനമന്ത്രിസ്ഥാനാര്‍ഥി
ഇന്ത്യന്‍ വംശജന്‍ പോര്‍ച്ചുഗലില്‍ പ്രധാനമന്ത്രിസ്ഥാനാര്‍ഥി
Wednesday, October 1, 2014 12:24 AM IST
ലണ്ടന്‍: ഗോവയില്‍ വേരുകളുള്ള അന്റോണിയോ കോസ്റാ പോര്‍ച്ചുഗലിന്റെ പ്രധാനമന്ത്രിയാകാന്‍ സാധ്യത തെളിഞ്ഞു.

ലിസ്ബണ്‍ ഗാന്ധി എന്നറിയപ്പെടുന്ന കോസ്റയാണ് 2015ലെ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്നു മുഖ്യപ്രതിപക്ഷമായ സോഷ്യലിസ്റ് പാര്‍ട്ടി അറിയിച്ചു.കോസ്റയുടെ പിതാവ് ഒര്‍ലാന്‍ഡോ കോസ്റാ രവീന്ദ്രനാഥ് ടാഗോറിനെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. അദ്ദേഹം കുട്ടിക്കാലം ചെലവഴിച്ചത് പോര്‍ച്ചുഗീസ് ഭരണത്തിലുള്ള ഗോവയിലായിരുന്നു. ഗൌഡസ്വാരസ്വത ബ്രാഹ്മണ വിഭാഗത്തില്‍നിന്ന് കത്തോലിക്കാസഭയിലേക്കു മതപരിവര്‍ത്തനം ചെയ്ത കുടുംബത്തിലെ അംഗ മാണ് അദ്ദേഹം. ലിസ്ബണ്‍ മേയറായി സേവനം അനുഷ്ഠിച്ച അന്റോണിയോ കോസ്റാ ലളിത ജീവിതം നയിക്കുന്ന വ്യക്തിയാണ്.


അടുത്ത തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റുകള്‍ അധികാരത്തിലെത്തുമെന്നാണ് അഭിപ്രായസര്‍വേ കള്‍ നല്‍കുന്ന സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.