68 മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്കു തടവുശിക്ഷ
Wednesday, October 1, 2014 12:26 AM IST
കയ്റോ: കയ്റോയില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രക്ഷോഭത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ 68 മുസ്്ലിം ബ്രദര്‍ഹുഡുകാര്‍ക്ക് ഈജിപ്ഷ്യന്‍ കോടതി തടവുശിക്ഷ വിധിച്ചു. 63 പേര്‍ക്ക് 15 വര്‍ഷവും അഞ്ചു പേര്‍ക്ക് പത്തുവര്‍ഷവും ശിക്ഷ ലഭിച്ചു.വിവിധ കേസുകളിലായി ആയിരക്കണക്കിനു ബ്രദര്‍ഹുഡുകാര്‍ തടവുശിക്ഷ അനുഭവിച്ചുവരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.