ഐഎസിനെതിരേ കുര്‍ദുകളുടെ മുന്നേറ്റം
Wednesday, October 1, 2014 12:26 AM IST
അര്‍ബില്‍: വടക്കന്‍ ഇറാക്കില്‍ ഐഎസ് ഭീകരരുടെ കൈവശമുള്ള അതിര്‍ത്തി ക്രോസിംഗും ഏതാനും ഗ്രാമങ്ങളും കുര്‍ദ്സേന പിടിച്ചെടുത്തു.

സിറിയന്‍ അതിര്‍ത്തിയിലുള്ള റാബിയ ക്രോസിംഗിന്റെ നിയന്ത്രണമാണ് കുര്‍ദുകള്‍ കൈയടക്കിയത്.ഇതിനിടെ ബാഗ്ദാദിനു തെക്ക് യൂഫ്രട്ടീസ് തീരത്തുള്ള ഫാഡിലിയയില്‍ യുഎസ്, ഇറാക്ക് യുദ്ധവിമാനങ്ങള്‍ കഴിഞ്ഞദിവസം നടത്തിയ ആക്രമണത്തില്‍ 67 ഐഎസ് ഭീകരര്‍ക്കു ജീവഹാനി നേരിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.