ഒളിമ്പ്യന്‍ ഫെല്‍പ്സ് അറസ്റില്‍
ഒളിമ്പ്യന്‍ ഫെല്‍പ്സ് അറസ്റില്‍
Thursday, October 2, 2014 10:27 PM IST
വാഷിംഗ്ടണ്‍: യുഎസ് നീന്തല്‍താരം മൈക്കല്‍ ഫെല്‍പ്സിനെ മദ്യപിച്ചു വാഹനം ഓടിച്ച കേസില്‍ ബാള്‍ട്ടിമോര്‍ പോലീസ് അറസ്റ് ചെയ്തു. 22 ഒളിമ്പിക് മെഡലുകള്‍ കരസ്ഥമാക്കിയ 29കാരനായ ഫെല്‍പ്സ് 2016ലെ ഒളിമ്പിക്സില്‍ മത്സരിക്കാനുള്ള ഒരുക്കത്തിലാണ്.

ഫെല്‍പ്സ് ഓടിച്ച ലാന്‍ഡ്റോവര്‍ മണിക്കൂറില്‍ 135 കിലോമീറ്റര്‍ സ്പീഡെടുത്തതായി പോലീസ് പറഞ്ഞു. 72 കിലോമീറ്റര്‍ വേഗം മാത്രം അനുവദിച്ചിട്ടുള്ള മേഖലയിലാണ് അദ്ദേഹം അമിതവേഗത്തില്‍ ഡ്രൈവ് ചെയ്തത്. കുറ്റം സമ്മതിച്ച ഫെല്‍പ്സിനെ പിന്നീടു വിട്ടയച്ചു. 2004ല്‍ സമാനകേസില്‍ മേരിലാന്‍ഡ് പോലീസ് അറസ്റ് ചെയ്ത ഫെല്‍പ്സിന് 18 മാസം നല്ലനടപ്പ് വിധിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.