റബര്‍ തറവില നിശ്ചയിക്കാന്‍ ഉത്പാദകര്‍
Thursday, October 2, 2014 12:11 AM IST
സിംഗപ്പൂര്‍: റബര്‍ കിലോഗ്രാമിന് ഒന്നര ഡോളര്‍ (91 രൂപ) തറവില വയ്ക്കണമെന്ന ഇന്തോനേഷ്യന്‍ നിര്‍ദേശത്തിന് മലേഷ്യയിലെയും തായ്ലന്‍ഡിലെയും ഉത്പാദകരുടെ പിന്തുണ.ഈ മൂന്നു രാജ്യങ്ങളും ചേര്‍ന്നാല്‍ ആഗോള റബര്‍ ഉത്പാദനത്തിന്റെ 70 ശതമാനം വരും. രണ്ടുവര്‍ഷം മുമ്പ് ഈ രാജ്യങ്ങള്‍ ചേര്‍ന്നു കയറ്റുമതി മൂന്നുലക്ഷം ടണ്‍ കുറച്ചിരുന്നു. എന്നാല്‍ വിലയിടിവ് തുടര്‍ന്നതേയുള്ളൂ. തായ്ലന്‍ഡിലെ രണ്ടുലക്ഷം ടണ്‍ ബഫര്‍ സ്റോക്ക് വില്‍ക്കാന്‍ പട്ടാള ഭരണകൂടം തീരുമാനിച്ചതാണ് ഈയിടെ വലിയ വിലത്തകര്‍ച്ചയ്ക്കു കാരണമായത്.ഒന്നര ഡോളറിനു താഴെയാണ് ഇന്നലെ സിംഗപ്പൂരിലും ബാങ്കോക്കിലും ടയര്‍ ഗ്രേഡ് റബറിന്റെ വില
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.