നൈജീരിയന്‍ പെണ്‍കുട്ടികളുടെ മോചനം അനിശ്ചിതത്വത്തില്‍
Monday, October 20, 2014 11:21 PM IST
അബൂജ: ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ നൈജീരിയന്‍ പെണ്‍കുട്ടികളുടെ മോചനം അനിശ്ചിതത്വത്തിലായി. ബോക്കോ ഹറാമിനെതിരായ വെടിനിര്‍ത്തല്‍ കരാര്‍ സര്‍ക്കാര്‍ ലംഘിച്ചതാണ് 200-ലേറെ പെണ്‍കുട്ടികളുടെ മോചനക്കാര്യം വീണ്ടും പ്രതിസന്ധിയിലാക്കിയത്.

കഴിഞ്ഞ ഏപ്രിലിലാണ് നൈജീരിയയിലെ ഇസ്ളാമിസ്റ് തീവ്രവാദികള്‍ 200 സ്കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയത്. എന്നാല്‍, ഇപ്പോള്‍ സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ ബോക്കോ ഹറാമിനെതിരേയല്ലെന്നാണു സര്‍ക്കാര്‍ നിലപാട്. മേഖലയിലെ മറ്റു ക്രിമിനല്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിനാണ് സൈന്യം ആക്രമണം നടത്തുന്നതെന്നു സൈനികമേധാവി എയര്‍ചീഫ് മാര്‍ഷല്‍ അലക്സ് ബദേഹ് റോയിട്ടേഴ്സിനോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.