ഇന്ത്യ-ചൈന സൈനികകേന്ദ്രങ്ങള്‍ തമ്മില്‍ ഹോട്ട്ലൈന്‍ സ്ഥാപിക്കും
Tuesday, October 21, 2014 12:15 AM IST
ബെയ്ജിംഗ്: ഇന്ത്യ-ചൈന സൈനികകേന്ദ്രങ്ങള്‍ തമ്മില്‍ വാര്‍ത്താവിനിമയത്തിനു ഹോട്ട്ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും അതിര്‍ത്തിലംഘനം മുതലായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പുതിയ ബോര്‍ഡര്‍ മീറ്റിംഗ് പോസ്റ് സ്ഥാപിക്കുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

അതിര്‍ത്തിയില്‍ സൌഹൃദപരമായ മാര്‍ഗങ്ങളിലൂടെ സമാധാന അന്തരീഷം സൃഷ്ടിക്കാന്‍ ന്യൂഡല്‍ഹിയില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന യോഗത്തില്‍ ഇരു രാജ്യ ങ്ങളും ധാരണയായതായും മന്ത്രാലയം വക്താവ് ഹുവ ചുനിങ് പറഞ്ഞു. അതിര്‍ത്തിയിലെ ഏറ്റവും അടുത്ത ഹെഡ്ക്വാര്‍ട്ടേഴ്സുമായി പരസ്പരം ബന്ധപ്പെടാനും അതിര്‍ത്തിയില്‍ പുതിയ മീറ്റിംഗ് പോസ്റ് സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.