ഇറാക്കില്‍ 43 പേര്‍ കൊല്ലപ്പെട്ടു
Tuesday, October 21, 2014 11:38 PM IST
ബാഗ്ദാദ്: ബാഗ്ദാദിലെ ഷിയാ പള്ളിയിലും പുണ്യനഗരമായ കര്‍ബലയിലും ഇന്നലെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 43 പേര്‍ കൊല്ലപ്പെട്ടു. ഷിയാപള്ളിയില്‍ പ്രാര്‍ഥനയ്ക്ക് എത്തിയവര്‍ പിരിഞ്ഞുപോകുമ്പോഴാണ് ചാവേര്‍ ഭടന്‍ അവരുടെയിടയില്‍ കടന്നുചെന്നു സ്വയം പൊട്ടിത്തെറിച്ചത്. 17 പേര്‍ കൊല്ലപ്പെടുകയും 28 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

ഷിയാകളുടെ പ്രശസ്ത തീര്‍ഥാടനകേന്ദ്രമായ കര്‍ബലയില്‍ നാലു കാര്‍ബോംബ് ആക്രമണങ്ങള്‍ നടന്നു. 26 പേര്‍ കൊല്ലപ്പെടുകയും 41 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തെന്നു പോലീസ് അറിയിച്ചു.

ബാഗ്ദാദിലെ ഹരിദിയ മേഖലയിലെ മറ്റൊരു ഷിയാ പള്ളിയില്‍ ഞായറാഴ്ച നടന്ന ചാവേര്‍ ആക്രമണത്തില്‍ 28 പേര്‍ക്കു ജീവഹാനി നേരിട്ടു.


ആക്രമണങ്ങള്‍ക്കു പിന്നില്‍ ഷിയാകള്‍ക്ക് എതിരേ പോരാടുന്ന സുന്നി ഭീകരവിഭാഗമായ ഇസ്ലാമിക് സ്റേറ്റാണെന്നു(ഐഎസ്) കരുതപ്പെടുന്നു. ഇറാക്കിലും സിറിയയിലും ഒട്ടേറെ പ്രദേശങ്ങളില്‍ ഈ വിഭാഗം സ്വാധീനം ഉറപ്പി ച്ചുകഴിഞ്ഞു.

ഐഎസുമായി പോരാടുന്ന ഇറാക്കിലെ അല്‍ അബാദി സര്‍ക്കാരിന് ഷിയാ നേതാവ് ഗ്രാന്‍ഡ് അയത്തൊള്ളാ അലി അല്‍ സിസ്റാനി പിന്തുണ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി അല്‍ അബാദി ഇന്നലെ നജഫ് നഗരത്തിലെത്തി അല്‍ സിസ്റാനിയുമായി കൂടിക്കാഴ്ച നടത്തി. സുരക്ഷാസേനയെ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.