ഗഫ് വിറ്റ്ലം അന്തരിച്ചു
ഗഫ് വിറ്റ്ലം അന്തരിച്ചു
Wednesday, October 22, 2014 11:31 PM IST
കാന്‍ബറ: മൂന്നുവര്‍ഷംകൊണ്ട് ഓസ്ട്രേലിയന്‍ സമൂഹത്തില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ വരുത്തിയ ലേബര്‍ പ്രധാനമന്ത്രി ഗഫ് വിറ്റ്ലം (98) അന്തരിച്ചു. 1972 ഡിസംബറില്‍ 23 വര്‍ഷത്തെ യാഥാസ്ഥിതിക ഭരണം അവസാനിപ്പിച്ചാണു വിറ്റ്ലം ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയായത്.

1975 നവംബര്‍ 11ന് ഇന്നും വിവാദപരമായ ഒരു നടപടിയിലൂടെ ഗവര്‍ണര്‍ ജനറല്‍ ജോണ്‍ കെര്‍, വിറ്റ്ലത്തെ ഡിസ്മിസ് ചെയ്തു. ഓസ്ട്രേലിയയില്‍ മെഡിബാങ്ക് എന്ന ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയതും യൂണിവേഴ്സിറ്റിയില്‍ ഫീസ് ഒഴിവാക്കിയതും വടക്കന്‍ പ്രവിശ്യയിലെ ആദിവാസികള്‍ക്ക് ഭൂമി നല്‍കിയതും ചൈനയുമായി നയതന്ത്രബന്ധം സ്ഥാപിച്ചതും ഗ്രേറ്റ് ബാരിയര്‍ റീഫില്‍ എണ്ണ ഖനനം തടഞ്ഞ് പരിസ്ഥിതി സംരക്ഷണ നീക്കങ്ങള്‍ക്കു തുണയായതും അദ്ദേഹമാണ്. ഗോഡ് സേവ് ദ ക്വീന്‍ ദേശീയഗാനമല്ലാതാക്കിയതും വിറ്റ്ലമാണ്.


അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരംഗം സമ്പന്ന അറബികളില്‍നിന്നു ഗവണ്‍മെന്റിനുവേണ്ടി വായ്പയെടുക്കാന്‍ ശ്രമിച്ചതു പുറത്തായതാണ് വിറ്റ്ലം സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്കു വഴിതെളിച്ചത്. ഇടക്കാല തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചെങ്കിലും ഉപരിസഭയിലെ പ്രതിപക്ഷം ബജറ്റ് പാസാക്കാന്‍ സമ്മതിച്ചില്ല. തുടര്‍ന്നായിരുന്നു ഡിസ്മിസല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.