കുര്‍ദുകള്‍ക്കുള്ള ആയുധം ലഭിച്ചത് ഐഎസിന്
Thursday, October 23, 2014 12:07 AM IST
വാഷിംഗ്ടണ്‍: സിറിയന്‍ നഗരമായ കൊബാനിയില്‍ ഐഎസിനെതിരേ പോരാടുന്ന കുര്‍ദു സൈനികര്‍ക്ക് അമേരിക്കന്‍ വിമാനങ്ങള്‍ ഇട്ടുകൊടുത്ത ആയുധങ്ങളില്‍ ഒരു പങ്ക് പിടിച്ചെടുത്തതായി ഐഎസ് അവകാശപ്പെട്ടു. ഇതു തെളിയിക്കുന്ന വീഡിയോയും അവര്‍ പുറത്തുവിട്ടു.ആയുധങ്ങളും മരുന്നുകളും മറ്റും ഉള്‍പ്പെടെ 28 പാക്കറ്റുകളാണ് ഞായറാഴ്ച യുഎസ് വിമാനങ്ങള്‍ കൊബാനിയില്‍ വര്‍ഷിച്ചത്. ഇതില്‍ ഒരെണ്ണം ഇസ്ലാമിക സ്റ്റേറ്റ് ഭീകരരുടെ കേന്ദ്രത്തില്‍ വീണെന്നും എന്നാല്‍ അമേരിക്ക വ്യോമാക്രമണം നടത്തി ഇതു നശിപ്പിച്ചെന്നും പെന്റഗണ്‍ പ്രസ് സെക്രട്ടറി റിയര്‍ അഡ്മിറല്‍ ജോണ്‍ കിര്‍ബി പറഞ്ഞു. വീഡിയോയില്‍ കാണപ്പെട്ടത് രണ്ടാമത് ഒരു പാക്കറ്റാണെന്നു സംശയമുണ്ട്. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


ഇതേസമയം, കൊബാനില്‍ ആയുധം വിമാനത്തില്‍നിന്ന് ഇട്ടുകൊടുത്ത യുഎസ് നടപടി തെറ്റായിപ്പോയെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.