കനേഡിയന്‍ പാര്‍ലമെന്റില്‍ തോക്കുധാരികളുടെ ആക്രമണം
കനേഡിയന്‍ പാര്‍ലമെന്റില്‍ തോക്കുധാരികളുടെ ആക്രമണം
Thursday, October 23, 2014 12:09 AM IST
ഒട്ടാവ: കനേഡിയന്‍ പാര്‍ലമെന്റില്‍ തോക്കുധാരികള്‍ അതിക്രമിച്ചുകയറി വെടിവയ്പു നടത്തി. പാര്‍ലമെന്റിനുള്ളില്‍ അമ്പതോളം തവണ വെടിശബ്ദം കേട്ടെന്ന് ഒരു ദൃക്്സാക്ഷി പറഞ്ഞു. പാര്‍ലമെന്റ് മന്ദിരത്തിന്റെ മേല്‍ക്കൂരയില്‍ മൂന്നു തോക്കുധാരികളെങ്കിലും ഉണ്െടന്നു സംശയിക്കുന്നതായി എഎഫ്പി റിപ്പോര്‍ട്ടു ചെയ്തു. പോലീസും സൈന്യവും സംഭവസ്ഥലം വളഞ്ഞിരിക്കുകയാണ്. ഇതിനിടെ അക്രമികളില്‍ ഒരാളെ പോലീസ് വെടിവച്ചുകൊന്നതായി റിപ്പോര്‍ട്ടുണ്ട്.

സമീപത്തുള്ള കനേഡിയന്‍ യുദ്ധസ്മാരകത്തില്‍ കാവല്‍ നിന്നിരുന്ന സൈനികനെ വെടിവച്ചു പരിക്കേല്പിച്ചശേഷം അജ്ഞാതനായ തോക്കുധാരി പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഓടിക്കയറുന്നതു കണ്െടന്ന് ഒരു ദൃക്സാക്ഷി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രധാനമന്ത്രി സ്റീഫന്‍ ഹാര്‍പ്പര്‍ സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ ഓഫീസില്‍നിന്ന് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറഞ്ഞു.


ഒട്ടാവ നഗരത്തില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. രണ്ടുദിവസം മുമ്പ് ഇസ്ലാമിക് ഭീകരന്‍ മോണ്‍്ട്രീലില്‍ രണ്ടു പട്ടാളക്കാരെ കാറിടിച്ചുകൊല്ലാന്‍ ശ്രമിക്കുകയുണ്ടായി. ഒരാള്‍ കൊല്ലപ്പെടുകയും രണ്ടാമനു ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.