സ്വീഡിഷ് സ്ഥാനപതിയായി ഇന്ത്യന്‍ വംശജയെ ഒബാമ നിയമിച്ചു
സ്വീഡിഷ് സ്ഥാനപതിയായി ഇന്ത്യന്‍ വംശജയെ ഒബാമ നിയമിച്ചു
Saturday, October 25, 2014 11:36 PM IST
വാഷിംഗ്ടണ്‍ :സ്വീഡനിലെ യുഎസ് സ്ഥാനപതിയായി ഇന്ത്യന്‍ വംശജ അസിതാ രാജിയെ പ്രസിഡന്റ് ഒബാമ നോമിനേറ്റു ചെയ്തു.

ഒബാമയുടെ തെരഞ്ഞെടുപ്പു ഫണ്ട് സ്വരൂപിക്കുന്നതിനു നേതൃത്വം നല്‍കിയ രാജി 1991 മുതല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഫൈനാന്‍ഷ്യല്‍ അനാലിസ്റ്സില്‍ അംഗമാണ്. 2012ല്‍ ഒബാമയുടെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് 500,000ഡോളര്‍ സമാഹരിക്കുന്നതിന് അവര്‍ക്കു സാധിച്ചു.


ജെപി മോര്‍ഗന്‍ സെക്യൂരിറ്റീസ് ഉള്‍പ്പെടെ നിരവധി പ്രമുഖ കമ്പനികളില്‍ അവര്‍ ഉന്നതപദവി വഹിച്ചു.

കൊളംബിയ ബിസിനസ് സ്കൂളില്‍നിന്ന് എംബിഎ നേടിയ രാജി വിവിധ സംഘടനകളില്‍ നേതൃത്വം വഹിച്ചിട്ടുണ്ട്. വൈറ്റ്ഹൌസ് ഫെലോഷിപ്പ് സംബന്ധിച്ച പ്രസിഡന്‍ഷ്യല്‍ കമ്മീഷനില്‍ അംഗമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.