കുറഞ്ഞ വേതനം നല്കിയതിനു ശിക്ഷ
Saturday, October 25, 2014 11:38 PM IST
ലോസാഞ്ചലസ്: ഇന്ത്യക്കാരായ എട്ടു ജീവനക്കാരെകൊണ്ടു കൂടുതല്‍ സമയം പണിയെടുപ്പിക്കുകയും കുറഞ്ഞ വേതനം നല്‍കുകയും ചെയ്ത യുഎസ് ഐടി കമ്പനിക്കു ലേബര്‍ വകുപ്പു പിഴ ശിക്ഷ വിധിച്ചു.ആഴ്ചയില്‍ 122 മണിക്കൂര്‍വരെ ജോലി ചെയ്ത ഇവര്‍ക്ക് മണിക്കൂറിന് 1.21 ഡോളറാണ് നല്‍കിയത്. കാലിഫോര്‍ണിയയില്‍ മിനിമം വേതനം മണിക്കൂറിന് എട്ടു ഡോളറാണ്. ഇന്ത്യക്കാര്‍ക്ക് കുടിശിക ഇനത്തില്‍ 40,000 ഡോളര്‍ നല്‍കാന്‍ ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടു. സിലിക്കണ്‍ വാലിയില്‍ പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിക്കു 3500 ഡോളര്‍ പിഴയുമിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.