ട്വിറ്ററില്‍ ഇനി എലിസബത്ത് രാജ്ഞിയും
ട്വിറ്ററില്‍ ഇനി എലിസബത്ത് രാജ്ഞിയും
Saturday, October 25, 2014 11:38 PM IST
ലണ്ടന്‍: സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമില്‍ 88-കാരിയായ എലിസബത്ത് രാജ്ഞിയും. സെന്‍ട്രല്‍ ലണ്ടനിലെ സയന്‍സ് മ്യൂസിയം ഉദ്ഘാടനം ചെയ്തുകൊണ്ട് രാജ്ഞി ട്വിറ്ററില്‍ നല്‍കിയ സന്ദേശം 45 മിനിറ്റിനുള്ളില്‍ നാലായിരത്തോളം പേര്‍ റീട്വീറ്റ് ചെയ്തു.എലിസബത്ത് ആര്‍ എന്നാണ് ട്വിറ്ററില്‍ ഉപയോഗിച്ചിരിക്കുന്ന പേര്. ലാറ്റിന്‍ഭാഷയില്‍ റജീന(രാജ്ഞി) എന്നതിനു പകരമാണ് ആര്‍ ഉപയോഗിച്ചത്. ഔദ്യോഗിക രേഖകളിലെല്ലാം രാജ്ഞി ഒപ്പിടുന്നത് ഇപ്രകാരമാണ്.

ഇ-മെയില്‍ ആവിര്‍ഭവിച്ച കാലത്ത് പ്രസ്തു സംവിധാനം ഉപയോഗിച്ച പ്രഥമ രാജ്ഞിയും എലിസബത്താണ്. 1976ലായിരുന്നിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.