കനേഡിയന്‍ പാര്‍ലമെന്റ് ആക്രമിച്ചതു ഭീകരര്‍: ജോണ്‍ കെറി
കനേഡിയന്‍ പാര്‍ലമെന്റ് ആക്രമിച്ചതു ഭീകരര്‍: ജോണ്‍ കെറി
Thursday, October 30, 2014 11:02 PM IST
ഒട്ടാവോ:കനേഡിയന്‍ പാര്‍ലമെന്റിനും ദേശീയ യുദ്ധസ്മാരകത്തി നും നേരേ കഴിഞ്ഞയാഴ്ച നടന്ന ആക്രമണം ഭീകരര്‍ ആസൂത്രണം ചെയ്തതാണെന്നു യുഎസ് സ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി.

നിറതോക്കുമായി മുന്‍കൂട്ടി നിശ്ചയിച്ച വഴിയിലൂടെ നീങ്ങി യൂണിഫോമിലുള്ളവരെ ആക്രമിച്ചശേഷം പാര്‍മെന്റിലേക്കു നീങ്ങുന്നതു സാമാന്യബുദ്ധിയില്‍ ഭീകരാക്രമണം തന്നെയാണ്- കനേഡിയന്‍ വിദേശകാര്യമന്ത്രി ജോണ്‍ ബിയാര്‍ഡുമൊത്തു നട ത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജോണ്‍ കെറി വ്യക്തമാക്കി.


കഴിഞ്ഞവര്‍ഷം യുഎസ് സ്റേറ്റ് സെക്രട്ടറി പദം ഏറ്റെടുത്തശേഷം ആദ്യമായാണു ജോണ്‍ കെറി കാനഡയിലെത്തുന്നത്. മേഖലയിലെ സുരക്ഷാകാര്യങ്ങള്‍ ഇരുവരും ചര്‍ച്ചചെയ്തു. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്നതിനുള്ള ചര്‍ച്ചകളും ഇരുരാജ്യങ്ങളും നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.